സഹോദരങ്ങൾക്ക് 'അൽ ഹാകിമി ' സനദ്
Tuesday 23 September 2025 12:47 AM IST
മുഹമ്മ: സഹോദരങ്ങളായ ടി.എച്ച്. ജഅ്ഫർ മൗലവിക്കും, ടി.എച്ച് ബഷീറിനും ആത്മീയ പ്രകാശത്തിന്റെ 'അൽ ഹാകിമി' സനദ്. കൊല്ലം അമ്പലംകുന്നിലെ മർകസ് അൽ നൂർ എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷനിലെ സമ്മേളനത്തിലാണ് ഇരുവരും ഉസ്താദ് ത്വാഹ സഅദിയിൽ നിന്നും ബിരുദം ഏറ്റുവാങ്ങിയത്. കാസർകോട്, ലക്ഷദ്വീപ് മുതൽ തിരുവനന്തപുരം വരെയുള്ള 67 പണ്ഡിതൻമാരാണ് കോളേജിൽ നടന്ന ചടങ്ങിൽ അൽ ഹാകിമി സനദ് സ്വീകരിച്ചത്. ഗോകുലം മെഡിക്കൽ കോളേജിലെ അസി. പ്രൊഫസർ, അറബിക് അദ്ധ്യാപകർ, സർക്കാർ ജീവനക്കാർ തുടങ്ങിയവർ ഇതിൽ ഉൾപ്പെടും.