പ്രകൃതിജീവനം ആരോഗ്യ സെമിനാർ
Tuesday 23 September 2025 2:47 AM IST
കുട്ടനാട് : കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ വെളിയനാട് ബ്ലോക്ക് സാന്ത്വന പരിചരണ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ രാമങ്കരി ബ്രില്ല്യന്റ് കോളേജിൽ നടന്ന പ്രകൃതിജീവനം ആരോഗ്യ സെമിനാർ കെ.എസ്.എസ്.പി.യു ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റ് വി.വിത്തവാൻ ഉദ്ഘാടനം ചെയ്തു. വെളിയനാട് ബ്ലോക്ക് കമ്മിറ്റി കൺവീനർ എം. കെ.വിലാസിനിയമ്മ അദ്ധ്യക്ഷയായി. ജോസഫ് കെ.നെല്ലുവേലി, എൻ. ഐ.തോമസ്, ഇ. എം.ചന്ദ്രബോസ്, പി. എസ്. ബൈജു എന്നിവർ പ്രസംഗിച്ചു