ഐ.എസ്.ഒ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി
Tuesday 23 September 2025 1:47 AM IST
തുറവൂർ: ഐ. എസ്. ഒ സർട്ടിഫിക്കറ്റ് കുത്തിയതോട് പൊലീസ് സ്റ്റേഷൻ ഏറ്റുവാങ്ങി. സ്റ്റേഷൻ അങ്കണത്തിൽ നടന്ന ചടങ്ങിൽ ബി.ഐ.എസ് ഡയറക്ടർ വെങ്കട നാരായണനിൽ നിന്ന് അരൂർ എം.എൽ.എ ദലീമ ജോജോയും കുത്തിയതോട് സി.ഐ എം.അജയമോഹനു ചേർന്നാണ് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയത്. എറണാകുളം റേഞ്ച് ഡി.ഐ.ജി ഡോ.എസ്.സതീഷ് ബിനോ മുഖ്യ പ്രഭാഷണം നടത്തി. അഡീഷണൽ എസ്.പി ജയ്സൺ മാത്യും,കുത്തിയതോട്, കോടംതുരുത്ത്,തുറവൂർ പഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവർ സംസാരിച്ചു. ജില്ലാ പൊലീസ് മേധാവി മോഹനചന്ദ്രൻ സ്വാഗതവും ചേർത്തല എ.എസ്.പി ഹരീഷ് ജെയിൻ നന്ദിയും പറഞ്ഞു.