ഹൈ മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം

Tuesday 23 September 2025 1:47 AM IST

അമ്പലപ്പുഴ: പി.ടി.എയുടെ ശ്രമഫലമായി കെ.സി.വേണുഗോപാൽ എം.പി യുടെ തനത് ഫണ്ടിൽ നിന്ന് മെഡിക്കൽ കോളേജിലും ആശുപത്രിയിലും ഇരുപത് ലക്ഷം രൂപ മുടക്കി സ്ഥാപിച്ച നാല് ഹൈമാസ്റ്റ് ലൈറ്റുകൾ കെ.സി.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പി.റ്റി.എ പ്രസിഡന്റ് സി. ഗോപകുമാർ അദ്ധ്യക്ഷനായി. വൈസ് പ്രിൻസിപ്പൽ ഡോ. എസ്. ജെ. ജെസ്സി,ആശുപത്രി സൂപ്രണ്ട് ഡോ.എ.ഹരികുമാർ, പി.ടി.എ വൈസ് പ്രസിഡന്റ് ഷാജി വാണിയപ്പുരയ്ക്കൽ, ,ട്രഷറർ ഡോ. സ്മിത ജി.രാജ്, സാൻ മരിയ ബേബി, കെ. സലിൽ കുമാർ, എസ്. പുഷ്പരാജൻ, എസ്. ഹാരിസ്, യു.എം. കബീർ എന്നിവർ പങ്കെടുത്തു.