സ്വാഗത സംഘം ഓഫീസ് തുറന്നു

Tuesday 23 September 2025 12:47 AM IST

അമ്പലപ്പുഴ: അമ്പലപ്പുഴ മണ്ഡലം സാംസ്കാരികോത്സവത്തിന്റെ ഭാഗമായ തോട്ടപ്പള്ളി ഫെസ്റ്റിന്റെ സ്വാഗത സംഘം ഓഫീസ് പ്രവർത്തനമാരംഭിച്ചു. തോട്ടപ്പള്ളി സ്പിൽവേക്ക് വടക്കുവശത്തെ കനാൽ തീരത്തെ വീട്ടിലാണ് ഓഫീസ് . എച്ച്. സലാം എം. എൽ. എ ഓഫീസ് ഉദ്ഘാടനം ചെയ്തു. പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ് എ .എസ്. സുദർശനൻ, എ .ഓമനക്കുട്ടൻ,സി. ഷാംജി, മോഹൻ സി അറവുന്തറ, ആർ. രാജി, ജമാൽ പള്ളാത്തുരുത്തി, എസ് .പ്രദീപ്, മുജീബ് റഹ്മാൻ, വി. എസ് .ജിനുരാജ്, വി .എസ് .മായാദേവി, കെ. പി .കൃഷ്ണദാസ്, എച്ച്. സുബൈർ എന്നിവർ പങ്കെടുത്തു.