അയ്യപ്പസംഗമം സ്പോൺസറെ വെളിപ്പെടുത്തണം: വി. മുരളീധരൻ

Tuesday 23 September 2025 1:06 AM IST

തിരുവനന്തപുരം: പമ്പയിൽ നടത്തിയ ആഗോള അയ്യപ്പ സംഗമത്തിന്റെ സ്‌പോൺസർമാർ ആരെന്നും എത്ര രൂപ ലഭിച്ചെന്നും മുഖ്യമന്ത്രി വിശദീകരിക്കണമെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സംഗമത്തിലൂടെ സമാഹരിച്ച നിക്ഷേപത്തിന്റെ കണക്ക് മുഖ്യമന്ത്രി നിയമസഭയിൽ വയ്ക്കണം. യഥാർത്ഥ അയ്യപ്പഭക്തർ ആരും അയ്യപ്പസംഗമത്തിന്റെ വഴിയെ പോയില്ല. വിഴിഞ്ഞം പദ്ധതി വന്നപ്പോൾ അദാനി പ്രിയപ്പെട്ടവൻ ആയതുപോലെ അയ്യപ്പസംഗമം നടന്നപ്പോൾ സി.പി.എമ്മിന് യോഗി ആദിത്യനാഥ് സ്വീകാര്യനായതിൽ സന്തോഷമെന്നും പരിഹസിച്ചു.