വീട് വയ്ക്കുന്നവർക്കും വാങ്ങുന്നവർക്കും കോളടിച്ചു,​ വിലയിൽ വരുന്നത് വൻകുറവ്

Monday 22 September 2025 11:48 PM IST

കേന്ദ്രസർക്കാർ നടപ്പാക്കിയ ജി.എസ്.ടി പരിഷ്കാരങ്ങൾ നിലവിൽ വരുന്നതോടെ അവശ്യ സാധനങ്ങളുടെ വില ഗണ്യമായി കുറയും. ഇതോടെ ടിവി,​ ഫ്രീഡ്ജ്,​ സ്കൂട്ടർ,​ ബൈക്ക്,​ കാർ എന്നിവ ഉൾപ്പെടെയുള്ളവ കുറഞ്ഞ വിലയ്ക്ക് വാങ്ങാനാവും. നി​ത്യോ​പ​യോ​ഗ​ ​സാ​ധ​ന​ങ്ങ​ൾ​ക്കും​ ​ക​ൺ​സ്യൂ​മ​ർ​ ​ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കും​ ​അ​ഞ്ചു​ ​ശ​ത​മാ​ന​മാ​കു​മ്പോ​ൾ,​ഇ​ല​ക്ട്രോ​ണി​ക് ​ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് 18​ ​ശ​ത​മാ​ന​മാ​യി​ ​കു​റ​യും. കെട്ടിട നിർമ്മാണ മേഖലയ്ക്കും ആശ്വാസകരമാണ് ജി.എസ്.ടി 2.0. വീ​ട് ​നി​ർ​മ്മാ​ണ​ത്തി​ന് ​ചെ​ല​വാ​കു​ന്ന​ ​തു​ക​യിൽ ചതുരശ്ര മീറ്ററിന് 1000 രൂപവരെ കുറയുമെന്നാണ് വിലയിരുത്തൽ. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിലൂടെ എല്ലാവർ‌ക്കും വീട് എന്ന ദൗത്യത്തിന് സഹായകരമാകുന്ന രീതിയിലാണ് ജി.എസ്.ടി പരിഷ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്.

ജി.എസ്.ടി പരിഷ്കാരങ്ങൾ നടപ്പിലാകുന്നതോടെ റസിഡൻഷ്യൽ,​ റീട്ടെയിൽ,​ റിയൽ എസ്റ്റേറ്റ് മേഖലയിൽ ഉണർ‌വുണ്ടാകും എന്നാണ് ബിൽഡർമാരുടെ പ്രതീക്ഷ. നിർമ്മാണ ചെലവ് കുറയുന്നതോടെ ഈ മേഖലയിൽ വീട് നിർമ്മാണവും നിക്ഷേപവും വർദ്ധിക്കുമെന്നാണ് വിലയിരുത്തൽ.

കെട്ടിട നിർമ്മാണത്തിലെ അവശ്യവസ്തുവായ സിമെന്റിന്റെ നികുതിയിൽ കാര്യമായ കുറവുണ്ടായതാണ് ഏറ്റവും അനുകൂല ഘടകം. പുതിയ ജി.എസ്.ടി പ്രകാരം സിമന്റ്,​ റെഡിമിക്സ് കോൺക്രീറ്റ് എന്നിവയ്ക്ക് 18 ശതമാനമാണ് നിലവിൽ ജി.എസ്.ടി. 10 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇഷ്ടികകൾ,​ ടൈലുകൾ,​ മണൽ എന്നിവയുടെ ജി.എസ്.ടി 18ൽ നിന്നും 5 ശതമാനമായി കുറഞ്ഞു. പെയിന്റുകൾക്കും വാർണീഷുകൾക്കും 18 ശതമാനമാണ് പുതുക്കിയ ജി,​എസ്.ടി. പ്രധാന നിർമ്മാണ സാമഗ്രികൾക്ക് ജി.എസ്.ടി കുറയുന്നതിലൂടെ നിർമ്മാണ ചെലവ് 3 മുതൽ 5 ശതമാനം കുറഞ്ഞേക്കും. പുതിയ വീടുകൾ വാങ്ങുമ്പോൾ ഇപ്പോഴത്തെ വിലയിൽ നിന്ന് 115 ശതമാനം വരെ വില കുറയാനാണ് സാദ്ധ്യത. ഇതോടെ വീടുകളുടെയും ഫ്ലാറ്റുകളുടെയും വില സാധാരണക്കാർക്ക് താങ്ങാവുന്ന രീതിയിലേക്ക് മാറും. അതേസമയം ലക്ഷ്വറി,​ പ്രീമിയം പ്രോപ്പർട്ടികളുടെ വിലയിൽ നിർമ്മാണ സാമഗ്രികളുടെ വിലയിൽ ഉണ്ടാകുന്ന കുറവ് പ്രതിഫലിക്കില്ലെന്നും റിപ്പോർട്ടുണ്ട്. എന്നാൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ കൂടുതൽ നിക്ഷേപം ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.