എൻ ആർ സിറ്റി ശാഖയിൽ മഹാസമാധി ദിനാചരണം
Tuesday 23 September 2025 2:49 AM IST
എൻ. ആർ. സിറ്റി: എസ്എൻഡിപി യോഗം 1390 നമ്പർ എൻ ആർ സിറ്റി ശാഖയിൽ ശ്രീനാരായണ ഗുരുദേവ മഹാസമാധി ദിനം ആചരിച്ചു. ഉപവാസ യജ്ഞം രാജാക്കാട് യൂണിയൻ പ്രസിഡന്റ് എം ബി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു ശാഖ പ്രസിഡന്റ് കെ .പി ജയിൻ അദ്ധ്യക്ഷത വഹിച്ചു. ശിവഗിരി മഠത്തിലെ ശിവസുരൂപാനന്ദ സ്വാമികൾ, പ്രബോധ തീർത്ഥസ്വാമികൾ , രാജാക്കാട് യൂണിയൻ സെക്രട്ടറി കെ. എസ് ലതീഷ് കുമാർ , അമൃത സുഗതൻ, സുരേന്ദ്രൻ വരിക്കാനിക്കൽ എന്നിവർ പ്രഭാഷണം നടത്തി. വൈകുന്നേരം മൂന്നിന് മഹാസമാധി പൂജയും ശാന്തി യാത്രയും പ്രസാദ ഊട്ടും നടന്നു.