വിമുക്ത ഭടൻമാരെ ആദരിക്കൽ ഇന്ന്
കട്ടപ്പന: കോൺഗ്രസ് കാഞ്ചിയാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന വിഷൻ 2025 ന്റെ ഭാഗമായി ഇന്ന് വൈകിട്ട് നാലിന് ലബ്ബക്കടയിൽ വിമുക്ത ഭടൻമാരെ ആദരിക്കും. കോൺഗ്രസ് കാഞ്ചിയാർ മണ്ഡലം പ്രസിഡന്റ് അനീഷ് മണ്ണൂർ അദ്ധ്യക്ഷത വഹിക്കും. മലനാട് എസ്.എൻ.ഡി.പി. യോഗം പ്രസിഡന്റ് ബിജു മാധവൻ ഉദ്ഘാടനം ചെയ്യും. ഹൈറേഞ്ച് സോഷ്യൽ വെൽഫെയർ സംഘം പ്രസിഡന്റ് ആർ. മണിക്കുട്ടൻ മുഖ്യ പ്രഭാഷണം നടത്തും. 25ന് ഉച്ചയ്ക്ക് രണ്ടിന് സ്വരാജ് സയൺ സ്‌കൂൾ ഓഡിറ്റോറിയത്തിൽ ലഹരി വിരുദ്ധ സെമിനാർ നടത്തും. ഫാ. പി.ജെ. ജോസഫ് പുത്തൻപുരയ്ക്കൽ ലഹരി വിരുദ്ധ സന്ദേശം നൽകും. 26ന് വൈകിട്ട് നാലിന് കാഞ്ചിയാർ പള്ളിക്കവലയിൽ കർഷക സമ്മേളനം നടക്കും. അഡ്വ. ഫ്രാൻസിസ് ജോർജ് എം.പി. ഉദ്ഘാടനം ചെയ്യും. 28ന് രാവിലെ എട്ടിന് കാഞ്ചിയാർ ജെ.പി.എം കോളജ് ഗ്രൗണ്ടിൽ ക്രിക്കറ്റ് ടൂർണമെന്റ് നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് കാഞ്ചിയാർ പള്ളിക്കവലയിൽ നടക്കുന്ന പൊതുസമ്മേളനം അഡ്വ. ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും. ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തുമെന്നും മണ്ഡലം പ്രസിഡന്റ് അനീഷ് മണ്ണൂർ, ജോർജ് ജോസഫ് പടവൻ, ജോയി ഈഴക്കുന്നേൽ, ജോർജ് ജോസഫ് മാമ്പ്ര, ആൽബിൻ മണ്ണംചേരി, സണ്ണി വെങ്ങാലൂർ എന്നിവർ പറഞ്ഞു.