ഡോ.ലിൻസൺ അനുസ്മരണ ക്വിസ്

Tuesday 23 September 2025 12:13 AM IST
ഡോ.ലിൻസൺ അനുസ്മരണ ക്വിസ് വിജയികൾ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ ഭാരവാഹികൾക്കൊപ്പം

തൃശൂർ: ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ തൃശൂരിലെ ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി പ്രശ്‌നോത്തരി മത്സരം നടത്തി. സി.എസ് ചിന്മയ കൃഷ്ണ ( എസ്.കെ.എച്ച്.എസ്.എസ് ഗുരുവായൂർ ) വി.എൽ.ആകാശ് (സെന്റ് അൽഫോൺസ എച്ച്.എസ്.എസ്, അരിമ്പുർ) നിരഞ്ജന മാധവൻ ( സെന്റ് മേരീസ് സി.ജി.എച്ച്.എസ്, ഒല്ലൂർ) എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഡോ. വിജയ്‌നാഥ്, ഡോ. അർജുൻ, ഡോ. പി.കെ നേത്ര ദാസ് എന്നിവർ നേതൃത്വം നൽകി. ഡോ.ലിൻസൺ അനുസ്മരണം ഡോ. വി.സി.ദീപ് നടത്തി. ഡോ.പി.ഉഷ,ഡോ. ഗോകുലൻ, ഡോ. അരുൺ കബീർ, ജോജി ടീച്ചർ, ഡോ.പി.ഗോപിദാസ്, ഡോ.കെ.എം.ജോസ് എന്നിവർ സംസാരിച്ചു. ആരോഗ്യം, പൊതുവിജ്ഞാനം എന്നീ വിഷയങ്ങൾ ഉൾക്കൊള്ളുന്നതായിരിന്നു പ്രശ്‌നോത്തരി.