നിപ്മറിൽ ശിൽപശാല
Tuesday 23 September 2025 12:14 AM IST
തൃശൂർ: ഭിന്നശേഷി കുട്ടികളുടെ ദന്ത സുരക്ഷ ഉറപ്പാക്കാൻ ദന്ത ഡോക്ടർമാരെ സാങ്കേതിമായി പരിശീലിപ്പിക്കാൻ നിപ്മറിൽ ശിൽപ്പശാല സംഘടിപ്പിച്ചു. ശിൽപ്പശാല കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല വിദ്യാർത്ഥി കാര്യ ഡീൻ ഡോ. ആർ. ആശിഷ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഡോ. ജയപ്രകാശ്, നിപ്മർ പ്രിൻസിപ്പൽ അന്ന ഡാനിയേൽ തുടങ്ങിയവർ സംസാരിച്ചു. തൃശൂർ ഡെന്റൽ കോളേജിലെ ഡോ. വി.എം. ഇക്ബാൽ, ശിശുരോഗ വിദഗ്ദ്ധ ഡോ. എസ്. കീർത്തി, പീഡോഡോൺറ്റിക്‌സ് ഡോ. രഞ്ജു രാജ്, ഡോ: ചിത്ര ബോസ് തുടങ്ങിയവർ ശിൽപ്പാലയിൽ ക്ലാസുകൾ നയിച്ചു. ഇത്തരമൊരു പരിശീലനപരിപാടി സംസ്ഥാനത്ത് ആദ്യമാണെന്ന് എക്‌സിക്യൂട്ടിവ് ഡയറക്ടർ സി. ചന്ദ്രബാബു പറഞ്ഞു.