അക്വാറ്റിക്‌സ് ക്ലബ് വാർഷികം

Tuesday 23 September 2025 12:16 AM IST
അക്വാറ്റിക്‌സ് ക്ലബ്ബിന്റെ റൂബി ജൂബിലി ആഘോഷവും ഓണാഘോഷ പരിപാടികളുടെ സമാപനവും കളക്ടർ അർജുൻ പാണ്ഡ്യൻ ഉദ്ഘാടനം ചെയ്യുന്നു.

തൃശൂർ: അക്വാറ്റിക്‌സ് ക്ലബിന്റെ 40ാം വാർഷിക റൂബി ജൂബിലി ആഘോഷവും ഓണാഘോഷ പരിപാടികളുടെ സമാപനവും കളക്ടർ അർജുൻ പാണ്ഡ്യൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോസ് പുതുക്കാടൻ അദ്ധ്യക്ഷത വഹിച്ചു. റൂബി ജൂബിലിയോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സുവനീർ ഡയറക്ടറിയുടെ പ്രകാശനവും കളക്ടർ നിർവഹിച്ചു. നീന്തൽ അടക്കം വിവിധ മത്സരങ്ങളിൽ ജേതാക്കളായവർക്ക് പുരസ്‌കാരം സമ്മാനിച്ചു. സെക്രട്ടറി ജോഫി ജോസഫ് പ്രസംഗിച്ചു. നിരവധി സ്‌പോർട്‌സ് ഇനങ്ങളിൽ പരിശീലനം നൽകുന്ന ക്ലബ്, സാമൂഹിക സേവനങ്ങളുടെ ഭാഗമായി പിന്നാക്ക മേഖലയിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും സ്‌പോർട്‌സ് കിറ്റും അടക്കമുള്ളവ വിതരണം ചെയ്തിട്ടുണ്ടെന്ന് പ്രസിഡന്റ് ജോസ് പുതുക്കാടൻ വെളിപെടുത്തി.