കള്ളുഷാപ്പിന് അനുമതി, പ്രതിഷേധം

Tuesday 23 September 2025 12:17 AM IST

തൃശൂർ: ദൂരപരിധി ലംഘിച്ചതിന് കോടതി ഉത്തരവ് പ്രകാരം നിറുത്തലാക്കിയ കള്ളുഷാപ്പിന്റെ ഗേറ്റ് മാറ്റിസ്ഥാപിച്ചപ്പോൾ വീണ്ടും പ്രവർത്തനാനുമതി നൽകിയ എക്‌സൈസ് നടപടിക്കെതിരേ പ്രതിഷേധവുമായി സിവിൽ സ്റ്റേഷനു സമീപമുള്ള അശോക് നഗർ ഹൗസിംഗ് കോളനിക്കാർ. അബ്കാരി റൂൾസിന് വിപരീതമായോ കോളനിക്കാർക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലോ കള്ളുഷാപ്പ് നടത്തരുതെന്ന് കോടതി നിരോധന ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ പുതിയ ഗേറ്റ് സ്ഥാപിച്ച് ലൈസൻസിന് അപേക്ഷിച്ചപ്പോൾ ലൈസൻസ് അനുവദിക്കുകയായിരുന്നുവെന്ന് കോളനിക്കാർ ചൂണ്ടിക്കാട്ടി. വാർത്താസമ്മേളനത്തിൽ ഹൗസിംഗ് ബോർഡ് റെസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ. രഘുനാഥ് കഴുങ്കിൽ, ശ്രീദേവി തിരുനിലത്ത്, എം.വി.എം.അഷറഫ്, അഡ്വ.കെ.എസ്.സിദ്ധാർഥൻ,അഡ്വ. ഷൈലജ എന്നിവർ പങ്കെടുത്തു.