പരിശോധന ക്യാമ്പ്
Tuesday 23 September 2025 12:17 AM IST
കൊടുങ്ങല്ലൂർ: മുഹമ്മദ് അബ്ദുൽ റഹ്മാൻ സാഹിബ് സ്മാരക സമിതി, കൊടുങ്ങല്ലൂർ, അഹല്ല്യ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റൽ എൻ. പറവൂർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കൊടുങ്ങല്ലൂർ നഗരസഭ 39 വാർഡ് കേരളേശ്വരപുരത്ത് സൗജന്യ നേതൃപരിശോധന ക്യാമ്പ് നടത്തി. കാക്കനാട്ട് കുന്ന് സയൻസ് സെന്ററിൽ നടന്ന ക്യാമ്പ് മുനിസിപ്പൽ ചെയർപേഴ്‌സൺ ടി.കെ.ഗീത ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ വി.കെ.ബാലചന്ദ്രൻ അദ്ധ്യക്ഷനായി. ലൈബ്രറി കൗൺസിൽ മുൻ സെക്രട്ടറി കെ.എം. മുസ്താക്ക് അലി, സ്മാരക സമിതി ജന.സെക്രട്ടറി അഡ്വ. അഷറഫ് സാബാൻ, സംഘാടക സമിതി രക്ഷാധികാരി കെ.കെ.വിജയൻ, കൊടുങ്ങല്ലൂർ ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. സി.പി.രമേശൻ,രാധിക അനിൽകുമാർ,കെ.എസ്.ശിവദാസൻ എന്നിവർ സംസാരിച്ചു.