ശില്പശാല സംഘടിപ്പിച്ചു
Tuesday 23 September 2025 12:20 AM IST
തൃശൂർ: അന്താരാഷ്ട്ര സ്‌നേക്ക്‌ബൈറ്റ് ബോധവത്കരണ ദിനത്തിന്റെ ഭാഗമായി സ്‌നേക്ക് ബൈറ്റ് ലൈഫ് സപ്പോർട്ട് ' സേവ്യർ 2025 ' ജൂബിലി മിഷൻ ആശുപത്രിയിൽ സംഘടിപ്പിച്ചു. അസിസ്റ്റന്റ് ഡയറക്ടർ ഫാ. ടെറിൻ മുള്ളക്കര ഉദ്ഘാടനം ചെയ്തു. മെഡിക്കൽ സൂപ്രണ്ട് ഡോ. ഷിബു കള്ളിവളപ്പിൽ, പ്രിൻസിപ്പൽ ഡോ. എം. എ. ആൻഡ്രൂസ്, എമർജൻസി വിഭാഗം മേധാവി ഡോ. ബാബു പാലാട്ടി, ഡോ. പി.സി. രാജീവ്, ഡോ. സിജു വി. അബ്രഹാം എന്നിവർ സന്നിഹിതരായി. റൊട്ടേഷണൽ ത്രോംബോഎലാസ്‌റ്റോമെട്രി , ഹൈപ്പർബാരിക്ക് ഓക്‌സിജൻ തെറാപ്പി എന്നീ സൗകര്യങ്ങൾ ജൂബിലിയെ മുൻനിര പാമ്പുവിഷ ചികിത്സാ കേന്ദ്രമാക്കി മാറ്റി. കൂടാതെ പാമ്പുവിഷ ചികിത്സയുടെ പ്രധാന മരുന്നായ ആന്റിവെനം സൗജന്യമായി നൽകുന്നുണ്ട്.