കെ.ജെ. ഷൈനിനെതിരെയുള്ള സൈബർ ആക്രമണം: കെ.എം.ഷാജഹാന്റെ വീട്ടിൽ പൊലീസ് റെയ്ഡ്

Tuesday 23 September 2025 1:55 AM IST

തിരുവനന്തപുരം: കെ.ജെ. ഷൈനിനെതിരായ സൈബർ ആക്രമണക്കേസിൽ കെ.എം. ഷാജഹാന്റെ തിരുവനന്തപുരത്തെ വീട്ടിൽ പൊലീസ് പരിശോധന നടത്തി. ഷാജഹാന്റെ ഫോൺ പിടിച്ചെടുത്തു. ഇന്നലെ രാത്രി 10.15നാണ് ഉള്ളൂരിലെ വീട്ടിൽ പൊലീസെത്തിയത്. ഈ സമയം ഷാജഹാനും കുടുംബാംഗങ്ങളും വീട്ടിലുണ്ടായിരുന്നു.

എറണാകുളം റൂറൽ സൈബർ പൊലീസും പറവൂർ പൊലീസും ചേർന്നുള്ള പരിശോധന അരമണിക്കൂറിലധികം നീണ്ടു. ഷാജഹാനോട് ഇന്ന് എറണാകുളം സൈബർ പൊലീസിൽ ഹാജരാകാനും നിർദ്ദേശിച്ചു. യൂട്യൂബ് ചാനലിലൂടെ കെ.ജെ. ഷൈനെയും വി.എൻ. ഉണ്ണിക്കൃഷ്‌ണൻ എം.എൽ.എയെയും അധിക്ഷേപിച്ച് വീഡിയോ ഇട്ടതിനാണ് ഷാജഹാനെതിരെ കേസെടുത്തത്.

 കോ​ൺ.​ ​നേ​താ​വി​ന്റെ ഫോ​ൺ​ ​ക​ണ്ടെ​ടു​ത്തു

പ​റ​വൂ​ർ​:​ ​കെ.​ജെ.​ ​ഷൈ​നി​നെ​തി​രെ​ ​അ​പ​വാ​ദ​ ​പ്ര​ചാ​ര​ണം​ ​ന​ട​ത്തി​യ​ ​കേ​സി​ൽ​ ​പ്ര​തി​യാ​യ​ ​കോ​ൺ​ഗ്ര​സ് ​നേ​താ​വ് ​സി.​കെ.​ ​ഗോ​പാ​ല​കൃ​ഷ്ണ​ന്റെ​ ​കെ​ടാ​മം​ഗ​ല​ത്തെ​ ​വീ​ട്ടി​ൽ​ ​പൊ​ലീ​സ് ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി.​ ​ഒ​ളി​വി​ലാ​യ​ ​ഗോ​പാ​ല​കൃ​ഷ്ണ​ന്റെ​ ​ഫോ​ൺ​ ​വീ​ട്ടി​ൽ​ ​നി​ന്ന് ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.​ ​ഇ​ന്ന് ​ആ​ലു​വ​ ​സൈ​ബ​ർ​ ​സെ​ല്ലി​ൽ​ ​ഹാ​ജ​രാ​കാ​ൻ​ ​ഗോ​പാ​ല​കൃ​ഷ്ണ​ന് ​നോ​ട്ടീ​സ് ​ന​ൽ​കി​യി​ട്ടു​ണ്ട്.​ ​ഫോ​ൺ​ ​സൈ​ബ​ർ​ ​ഫോ​റ​ൻ​സി​ക് ​പ​രി​ശോ​ധ​ന​യ്‌​ക്ക് ​വി​ധേ​യ​മാ​ക്കും.​ ​കെ.​ജെ.​ ​ഷൈ​ൻ​ ​പ​രാ​തി​യി​ൽ​ ​ചൂ​ണ്ടി​ക്കാ​ട്ടി​യ​ ​നൂ​റി​ല​ധി​കം​ ​പ്രൊ​ഫൈ​ലു​ക​ൾ​ ​പ​രി​ശോ​ധി​ക്കാ​നും​ ​ഇ​വ​രെ​ ​ചോ​ദ്യം​ ​ചെ​യ്യാ​നും​ ​നീ​ക്ക​മു​ണ്ട്.​ ​കൊ​ണ്ടോ​ട്ടി​ ​അ​ബു​ ​എ​ന്ന​ ​സ​മൂ​ഹ​ ​മാ​ദ്ധ്യ​മ​ ​അ​ക്കൗ​ണ്ടി​നെ​യും​ ​പ്ര​തി​ചേ​ർ​ത്തി​ട്ടു​ണ്ട്.