മൂന്നു മിനിറ്റ് അതിഗംഭീരം കാന്താര ചാപ്റ്റർ ഒന്ന് ട്രെയിലർ
മൂന്നു മിനിറ്റ് ദൈർഘ്യം വരുന്ന കാന്താര ചാപ്ടർ 1 ട്രെയിലർ അതിഗംഭീരം. ഋഷഭ് ഷെട്ടി രചനയും, സംവിധാനവും നിർവഹിച്ച് നായകനായി എത്തുന്ന കാന്താര ചാപ്ടർ 1 ട്രെയിലർ പുറത്ത്. ട്രെയിലറിൽ അതിഗംഭീര കഥാഗതിയും വിസ്മയിപ്പിക്കുന്ന ദൃശ്യങ്ങളും പ്രേക്ഷർക്കായി ഒരുക്കുന്നു.ഇതോടൊപ്പം ഒരു ക്ലാസിക് നന്മ-തിന്മ സംഘർഷത്തിന്റെ സൂചന കൂടി നൽകുന്നു. ഋഷഭ് ഷെട്ടിയുടെ ശക്തമായ പകർന്നാട്ടം കാന്താര ചാപ്ടർ 1ലും ഉറപ്പിക്കാം. രുക്മിണി വസന്ത് ആണ് നായിക. ജയറാം, ഗുൽഷൻ ദേവയ്യ തുടങ്ങിയവരും അണിനിരക്കുന്നു. അരവിന്ദ് കശ്യപിന്റെ ക്യാമറയുടെ ദൃശ്യ മികവിന് ചേരുന്ന സംഗീതം ഒരുക്കുന്നത് ബി. അജനീഷ് ലോക് നാഥാണ്. പ്രൊഡക്ഷൻ ഡിസൈനർ വിനേഷ് ബംഗ്ലാൻ. ഹോംബലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗണ്ടുർ നിർമ്മിക്കുന്ന കാന്താര ചാപ്ടർ 1ന്റെ കേരളത്തിലെ വിതരണാവകാശം പൃഥ്വിരാജ് പ്രൊഡക്ഷൻസിനാണ്. 2022ൽ ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ്, തുളു ഭാഷകളിൽ പുറത്തിറങ്ങി ബ്ലോക് ബസ്റ്റർ വിജയം നേടിയ കാന്താരയുടെ പ്രീക്വലായാണ് കാന്താര ചാപ്ടർ 1 എത്തുന്നത്. ഐ മാക്സ് സ്ക്രീനുകളിലൂടെയും പ്രേക്ഷകരിലേക്കെത്തുന്ന ചിത്രം വിസ്മയകരമായ ദൃശ്യങ്ങളും, അത്യുഗ്രൻ പശ്ചാത്തല സംഗീതവും, വലിയ കാൻവാസിലുള്ള മാസ്മരിക അവതരണവും വഴി വേറിട്ടൊരു അനുഭവമായിരിക്കും സമ്മാനിക്കുക. ഒക്ടോബർ 2ന് ലോകവ്യാപകമായി റിലീസ് ചെയ്യും. മാർക്കറ്റിംഗ് ആൻഡ് പി.ആർ. ക്യാറ്റലിസ്റ്റ്.