'കാന്താരയുടെ  ഷൂട്ടിംഗിനിടെ മരണത്തെ  മുഖാമുഖം കണ്ടു,  ഉറങ്ങിയിട്ട്  മൂന്നുമാസമായി'; വെളിപ്പെടുത്തലുമായി ഋഷഭ്  ഷെട്ടി

Tuesday 23 September 2025 12:20 PM IST

കാന്താര സിനിമയുടെ ചിത്രീകരണസമയത്ത് മരണത്തെ താൻ മുഖാമുഖം കണ്ടെന്ന് നടനും സംവിധായകനുമായ ഋഷഭ് ഷെട്ടി. നല്ലപോലെ ഉറങ്ങിയിട്ട് മൂന്നുമാസമായെന്നും ഋഷഭ് വെളിപ്പെടുത്തി. ബംഗളൂരുവിൽ നടന്ന വാർത്താസമ്മേളനത്തിലാണ് നടൻ ഇക്കാര്യം പറഞ്ഞത്.

'ഞാൻ നല്ലപോലെ ഉറങ്ങിയിട്ട് മൂന്നുമാസമായി. ഈ സമയങ്ങളിലെല്ലാം ഞാൻ നിർത്താതെ ജോലി ചെയ്യുകയാണ്. ഡയറക്ഷൻ ടീമും ക്യാമറ ടീമുമെല്ലാം 38 മുതൽ 48 മണിക്കൂർ വരെയാണ് തുടർച്ചയായി ജോലി ചെയ്തത്. ആരും ഇതിനെ എന്റെ സിനിമയായി മാത്രമല്ല കണ്ടത്. സെറ്റിൽ ചായ കൊണ്ട് വരുന്ന ആളുകൾ പോലും ഇത് അവരുടെ സിനിമയായിട്ടാണ് കണ്ടത്. കാന്താരയുടെ ഷൂട്ടിംഗ് ആരംഭിച്ചതിന് ശേഷം നാല്, അഞ്ച് തവണ ഞാൻ മരണത്തെ മുഖാമുഖം കണ്ടു. പക്ഷേ ദെെവത്തിന്റെ അനുഗ്രഹം എന്നെ രക്ഷിച്ച് ഇന്ന് നിങ്ങളുടെ മുന്നിൽ കൊണ്ട് നിർത്തിയിരിക്കുന്നു. ഈ സിനിമ ചെയ്യാൻ എന്നെ സഹായിച്ച എല്ലാവർക്കും നന്ദി'- ഋഷഭ് ഷെട്ടി വ്യക്തമാക്കി.