ഭാര്യയുടെയോ പ്രണയിനിയുടെയോ നക്ഷത്രം ഇതാണോ? ഭാഗ്യം തേടിയെത്തുന്നത് പുരുഷന്മാരെ

Tuesday 23 September 2025 2:37 PM IST

ജ്യോതിഷപ്രകാരം 27 നക്ഷത്രങ്ങളുണ്ട്. ഇതിൽ ഓരോന്നിനും അതിന്റേതായ പൊതുസ്വഭാവവുമുണ്ട്. ജനനസമയം അനുസരിച്ച് ഓരോരുത്തർക്കും പ്രത്യേകതകളുണ്ടാകുമെങ്കിലും പൊതുസ്വഭാവം ഒരുപോലെയായിരിക്കും. ഇതിൽ ചില നക്ഷത്രത്തിൽപ്പെടുന്ന സ്‌ത്രീകൾ ഭാഗ്യവതികളായിരിക്കും. ഇവരെ വിവാഹം കഴിക്കുന്ന പുരുഷന്മാർക്ക് ജീവിതത്തിൽ സർവൈശ്വര്യങ്ങളും ഉയർച്ചയുമുണ്ടാകുമെന്നാണ് വിശ്വാസം. ഈ സ്‌ത്രീ നക്ഷത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

  • മകം - ഭർത്താവിന് ഐശ്വര്യവും ഭാഗ്യവും കൊണ്ടുവരുന്ന സ്‌ത്രീ നക്ഷത്രമാണ്. സൗന്ദര്യവും കാര്യശേഷിയും ഒത്തിണങ്ങിയ നക്ഷത്രമാണ്. ഇവരെ വിവാഹം കഴിച്ചുകൊണ്ടുവരുന്ന വീട്ടിലും ഐശ്വര്യമുണ്ടാകും. നന്നായി സമ്പാദിക്കാൻ കഴിവുള്ളവരാണ് ഈ നക്ഷത്രക്കാരായ സ്‌ത്രീകൾ.
  • അശ്വതി - ഈ നക്ഷത്രക്കാരായ സ്‌ത്രീകളെ വിവാഹം കഴിക്കുന്നവർക്ക് അവരുടെ കഷ്‌ടപ്പാടുകളെല്ലാം മാറി ജീവിതത്തിൽ ഐശ്വര്യമുണ്ടാകും. സാമ്പത്തികമായും ഉയർച്ച കൈവരിക്കാനാകും.
  • അത്തം - സൗന്ദര്യവും കാര്യപ്രാപ്‌തിയും ഒത്തിണങ്ങിയവരാണ് ഈ നക്ഷത്രക്കാർ. ഇവർ വിവാഹം കഴിച്ചെത്തുന്ന വീട്ടിൽ ഐശ്വര്യം നിറയുമെന്നാണ് വിശ്വാസം.
  • ഉത്രം - പങ്കാളിയെ ചതിക്കാത്തവരാണ് ഈ നക്ഷത്രക്കാർ. കുടുംബത്തോട് വളരെയധികം സ്‌നേഹമുള്ളവരായിരിക്കും. ഭാഗ്യവും ഐശ്വര്യവും എല്ലാ ഒത്തിണങ്ങിയവർ കൂടിയാണ് ഈ നക്ഷത്രക്കാർ.