വീട്ടിലേക്ക് പണം ഒഴുകിയെത്തും; തലയിണയ്‌ക്കടിയിൽ ഇവ സൂക്ഷിച്ചാൽ മാത്രം മതി

Tuesday 23 September 2025 3:04 PM IST

ഏതൊരുകാര്യം ചെയ്യുമ്പോഴും വാസ്‌തുശാസ്ത്രം നോക്കുന്നവരാണ് മിക്ക മലയാളികളും. വീടിന്റെ സ്ഥാനം മുതൽ സാധനങ്ങളുടെ സ്ഥാനം വരെ വാസ്തുവിൽ കൃത്യമായി പറയുന്നു. ഇതിൽ ദിശയ്ക്കും സ്ഥാനത്തിനും വലിയ പ്രധാന്യം ഉണ്ട്. കൂടാതെ ഓരോ മുറിയ്ക്കും വാസ്തുപ്രകാരം ഒട്ടനവധി നിയമങ്ങളുണ്ട്. അതിൽതന്നെ കിടപ്പുമുറിയെ സംബന്ധിച്ച് നിരവധി നിയമങ്ങൾ വാസ്തുശാസ്ത്രത്തിൽ പറയുന്നുണ്ട്. അതിൽ ഒന്നാണ് തലയണ.

സമ്പത്ത് ആകർഷിക്കുന്നതിനും മാനസിക സുഖത്തിനും തലയണ വയ്ക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് ജ്യോതിഷികൾ പറയുന്നു. തലയണക്കടിയിൽ നാണയം സൂക്ഷിക്കുന്നത് സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുമെന്ന് വാസ്തുവിൽ വ്യക്തമാക്കുന്നുണ്ട്. കൂടാതെ ഉറക്കത്തിൽ പേടിസ്വപ്നങ്ങൾ കാണുന്നുവെങ്കിൽ തലയണയ്‌ക്കിടയിൽ കത്തി സൂക്ഷിച്ചാൽ മതി. കത്തിയുടെ മൂർച്ചയേറിയ ഭാഗം ഒരു തുണികൊണ്ട് പൊതിഞ്ഞാണ് തലയണയ്ക്കിടെ വയ്ക്കേണ്ടത്.

ഉറങ്ങുന്നതിന് മുൻപ് തലയണയ്ക്കടിയിൽ സുഗന്ധമുള്ള പൂക്കൾ വക്കുന്നത് ദാമ്പത്യ സുഖമുറപ്പാക്കുന്നു എന്നാണ് വിശ്വാസം. ഉറങ്ങാൻ പോകുന്നതിന് മുൻപ് തലയണയുടെ അരികിൽ ഒരു ചെമ്പ് കുടത്തിൽ വെള്ളം സൂക്ഷിക്കുന്നതും നല്ലതാണെന്ന് വാസ്തുവിൽ പറയുന്നു. കിടക്കും മുൻപ് വെളുത്തുള്ളിയും ഗ്രാമ്പൂവും തലയിണയ്ക്കിടയിൽ സൂക്ഷിക്കുന്നത് വളരെ നല്ലതാണ്. പോസിറ്റീവ് എന‌ജി ആകർഷിക്കാനും ശാന്തമായ ഉറക്കം പ്രോത്സാഹിപ്പിക്കാനും ഇതിലൂടെ കഴിയുമെന്നാണ് വിശ്വാസം. തലയിണക്ക് സമീപം ഭഗവദ് ഗീത സൂക്ഷിക്കുന്നത് പോസിറ്റീവ് എനർജി ആകർഷിക്കുന്നുവെന്നും വാസ്തുവിൽ പറയുന്നു.