ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ അദ്ധ്യാപകരാകാൻ അവസരം; യോഗ്യതയുള്ളവർ അപേക്ഷിക്കൂ
കൊല്ലം: ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ വിവിധ വിഷയങ്ങളുടെ അക്കാഡമിക് പാനൽ വിപുലീകരിക്കുന്നു. അടുത്തമാസം നാലുവരെ അപേക്ഷിക്കാം. ഇംഗ്ലീഷ്, മലയാളം, ഹിന്ദി, അറബിക്, സംസ്‌കൃതം, ഹിസ്റ്ററി, ഫിലോസഫി, സോഷ്യോളജി, ഇക്കണോമിക്സ്, അഫ്സൽ ഉൽ ഉലമ, കൊമേഴ്സ്, മാനേജ്മെന്റ്, കമ്പ്യൂട്ടർ സയൻസ് /ആപ്ലിക്കേഷൻ, സൈക്കോളജി, പൊളിറ്റിക്കൽ സയൻസ്, പബ്ലിക് അഡ്മിനിസ്ട്രേഷൻ, എൺവയോൺമെന്റൽ സയൻസ്, ജേർണലിസം, ലൈബ്രറി സയൻസ്, എം.എസ്.ഡബ്ല്യു, മൾട്ടി മീഡിയ, ഡേറ്റ സയൻസ് ആൻഡ് അനലിറ്റിക്‌സ്, ബി.സി.എ, എം.സി.എ, ബി.എഡ് കോഴ്സുകൾ തുടങ്ങിയ വിഷയങ്ങൾക്കാണ് അപേക്ഷ ക്ഷണിച്ചത്.
കോളേജ് /യൂണിവേഴ്സിറ്റി സർവീസിലുള്ളവർക്കും വിരമിച്ചവർക്കും യു.ജി.സി നിഷ്കർഷിക്കുന്ന അദ്ധ്യാപക യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. ബി.എസ്‌സി ഡാറ്റാ സയൻസ്, ബി.സി.എ,എം.സി.എ പ്രോഗ്രാമുകൾക്ക് അക്കാഡമിക് കൗൺസിലർമാരാകാൻ വേണ്ട യോഗ്യത: എം.സി.എ/എം.എസ്.സി.കമ്പ്യൂട്ടർ സയൻസ് /അനുബന്ധ വിഷയങ്ങളിൽ നെറ്റ് യോഗ്യതയോ പി.എച്ച്.ഡി/ കമ്പ്യൂട്ടർ സയൻസിലോ അനുബന്ധ വിഷയങ്ങളിലോ എം.ടെക്ക്.
വിശദമായ നോട്ടിഫിക്കേഷൻ www.sgou.ac.inൽ ലഭ്യമാണ്. നിലവിൽ യൂണിവേഴ്സിറ്റി, ഗവ. -എയ്ഡഡ് കോളേജുകൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന അദ്ധ്യാപകർക്കും അപേക്ഷിക്കാം. അവധി ദിവസങ്ങളിലാണ് കൗൺസലിംഗ് സെഷനുകൾ നടക്കുന്നത്. യൂണിവേഴ്സിറ്റി നിശ്ചയിച്ചിട്ടുള്ള നിരക്കിൽ മണിക്കൂർ അടിസ്ഥാനത്തിലാണ് വേതനം. https://content.sgou.ac.in/rp/public/ ലിങ്ക് വഴി അപേക്ഷിക്കാം. വിവരങ്ങൾക്ക് www.sgou.ac.in വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 9497363445.