500 പ്രവർത്തകർ പങ്കെടുക്കും
Wednesday 24 September 2025 12:59 AM IST
വൈക്കം : കോട്ടയത്ത് 27 ന് നടക്കുന്ന യു.ഡി എഫ് പ്രതിഷേധ സംഗമത്തിൽ വൈക്കം നിയോജക മണ്ഡലത്തിൽ നിന്ന് 500 പ്രവർത്തകരെ പങ്കെടുപ്പിക്കാൻ ബ്ലോക്ക് കോൺഗ്രസ് ഓഫീസിൽ നടന്ന യു.ഡി.എഫ് നിയോജക മണ്ഡലം കമ്മറ്റി തിരുമാനിച്ചു. മണ്ഡലം കൺവീനർ ബി.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി മെമ്പർ മോഹൻ.ഡി.ബാബു ഉദ്ഘാടനം ചെയ്തു. നേതാക്കളായ പി.ഡി ഉണ്ണി, എം.കെ.ഷിബു, അബ്ദുൾ സലാം റാവുത്തർ, പി.വി.പ്രസാദ്, എ.സനീഷ്‌കുമാർ, ജെയ്‌ജോൺ പേരയിൽ, സിറിൽ ജോസഫ്, കെ.കെ. മോഹനൻ, സുബൈർ പുളിന്തുരുത്തി, അഖിൽ കുര്യൻ, അക്കരപ്പാടം ശശി, തങ്കമ്മ വർഗീസ്, കെ. ഗിരീശൻ എന്നിവർ പ്രസംഗിച്ചു.