ഐപ്‌സോ ലോക സമാധാന ദിനാചരണം
Wednesday 24 September 2025 12:00 AM IST
കോട്ടയം:ഐപ്‌സോ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക സമാധാന ദിനാചരണം ഗാന്ധി സ്‌ക്വയറിൽ നടന്നു. ദേശീയ വൈസ് പ്രസിഡന്റ് അഡ്വ.കെ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഐപ്‌സോ സംസ്ഥാന കമ്മിറ്റി അംഗം അനിയൻ മാത്യു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അഡ്വ.കെ.ആർ ശ്രീനിവാസൻ, സംസ്ഥാന സെക്രട്ടറി ബൈജു വലത്ത്, ബി.ശശികുമാർ, പി.കെ ആനന്ദക്കുട്ടൻ, ടി.സി ബിനോയ്, ബി.ആനന്ദക്കുട്ടൻ, ആർ. അർജ്ജുനൻപിള്ള, കെ.ഗോപാലകൃഷ്ണൻ, സി.കെ ശാന്ത, അഡ്വ.ജിതേഷ് ജെ.ബാബു, കെ.എസ് സജീവ്, അഡ്വ.ജോസ് ചെങ്ങഴത്ത്, സുനിൽ മാത്യു എന്നിവർ പങ്കെടുത്തു.