ഫാസിസത്തെ പ്രതിരോധിക്കും
Wednesday 24 September 2025 12:01 AM IST
വൈക്കം:ബി.ജെ.പിയുടെ ഫാസിസ്റ്റ് ഭരണത്തിനെതിരെ രാജ്യത്തുയരുന്ന വെല്ലുവിളി ബീഹാറിൽ നിന്നാണെന്നും, ഇതിന്റെ നേതൃത്വം ആർ.ജെ.ഡിയും തേജസ്വി യാദവും ആണെന്നും മുൻ മന്ത്രിയും രാഷ്ട്രീയ ജനതാദൾ സംസ്ഥാന വൈസ് പ്രസിഡന്റുമായ വി.സുരേന്ദ്രൻ പിള്ള പറഞ്ഞു. സാമൂഹ്യ പ്രവർത്തകനായ ജോസ്സി ജെയിംസിന്റെ നേതൃത്വത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവർത്തകരെ ആർ.ജെ.ഡിയിലേക്ക് സ്വീകരിക്കുന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് സണ്ണി തോമസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ജോർജ് മാത്യു, അഡ്വ.ഫിറോസ് മാവുങ്കൽ, കെ.ഇ ഷെറീഫ്, ഏ.വി ജോർജ്കുട്ടി, എ. എ റഷീദ് എന്നിവർ പങ്കെടുത്തു.