നിക്ഷേപക സംഗമം സെപ്തംബർ 29 ന്
Wednesday 24 September 2025 1:04 AM IST
കോട്ടയം: ജില്ലാ വ്യവസായകേന്ദ്രത്തിന്റെയും കാഞ്ഞിരപ്പള്ളി താലൂക്ക് വ്യവസായ ഓഫീസിന്റെയും നേതൃത്വത്തിൽ 29 ന് നിക്ഷേപക സംഗമം നടത്തും. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കുന്ന പരിപാടി രാവിലെ പത്തിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് ഉദ്ഘാടനം ചെയ്യും. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ വി.ആർ. രാകേഷ് മുഖ്യപ്രഭാഷണം നടത്തും. സംരംഭകരെ പ്രോത്സാഹിപ്പിക്കുകയും അവരുടെ സംശയങ്ങൾ ദൂരീകരിക്കുകയുമാണ് ലക്ഷ്യം. സംഗമത്തിൽ പങ്കെടുക്കുന്നവർക്ക് വ്യവസായ വകുപ്പ് നടപ്പാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് വിശദമായ വിവരങ്ങൾ ലഭിക്കും. ഫോൺ: 8089765945.