കേരള പാണൻ സമാജം
കൊല്ലം :കേരളത്തിലെ സ്‌കൂളുകളിലും കോളേജുകളിലും പഠിക്കുന്ന പട്ടികജാതി -പട്ടികവർഗ വിദ്യാർത്ഥികളുടെ ലാംപ്സംഗ്രാന്റും സ്റ്റൈപ്പന്റും കാലോചിതമായി വർദ്ധിപ്പിക്കണമെന്ന് കേരള പാണൻ സമാജം സംസ്ഥാന കൺവെൻഷൻ ആവശ്യപ്പെട്ടു. കൊല്ലം ജവഹർ ബാലഭവനിൽ നടന്ന ചടങ്ങ് എഴുകോൺ നാരായണൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ബി.അജിനികുമാർ അദ്ധ്യക്ഷത വഹിച്ചു. വ്യത്യസ്ത മേഖലകളിലെ കലാകാരന്മാരെ സംസ്ഥാന അദ്ധ്യാപക പുരസ്‌കാര ജേതാവ് കോസ്മിക് രാജനും വിവിധ മത്സര പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ സാംസ്കാരിക പ്രവർത്തകൻ ബിജുമോൻ പന്തിരുകുലവും അനുമോദിച്ചു. വർക്കല എം.എ.എം മോഡൽ സ്കൂൾ പ്രിൻസിപ്പലും പ്രഭാഷകനുമായ സി. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.സംസ്ഥാന രക്ഷാധികാരി ആശ്രാമം എ. തങ്കപ്പൻ പതാക ഉയർത്തി. ജനറൽ സെക്രട്ടറി ഡി. ദീപ, ഓർഗനൈസിംഗ് സെക്രട്ടറി കെ.ആർ. രാജേന്ദ്രൻ ഐവർക്കാല,ബി.എസ്.ബാബു,വിക്രമൻ നാരായണൻ,അയിരൂർ സോമൻ,കണ്ണനെല്ലൂർ സദാനന്ദൻ, ട്രഷറർ ബിനി ജയസേനൻ,എഴുകോൺ പരമേശ്വരൻ,രാജേഷ് സ്വാമിനാഥൻ, എഴുകോൺ ബാഹുലേയൻ, കൃഷ്ണൻകുട്ടി തേന്നൂർ എന്നിവർ സംസാരിച്ചു.