സുരക്ഷാ ക്ലാസ്
Wednesday 24 September 2025 1:18 AM IST
വിഴിഞ്ഞം: കല്ലിയൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ജീവനക്കാർക്ക് സുരക്ഷ ക്ലാസുകൾ നടത്തി.വിഴിഞ്ഞം ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സന്തോഷ് കുമാർ,പ്രണവ് എന്നിവരാണ് ക്ലാസുകളെടുത്തത്.വിവിധ സുരക്ഷ മാർഗനിർദേശങ്ങളും,ബോധവത്കരണവും ജലം,അഗ്നി സുരക്ഷ എന്നിവയും സുരക്ഷാപകരണങ്ങളുടെ പരിശീലനവും നടത്തി.മെഡിക്കൽ ഓഫീസർ ഡോ.സുനിത,നഴ്സിംഗ് ഓഫീസർ സൗമ്യ,ജെ.എച്ച്.ഐ.വിനോദ്,ജെ.പി.എച്ച്.എൻ മഞ്ചു എന്നിവർ നേതൃത്വം നൽകി.