കാൽനട പ്രചരണ ജാഥ

Wednesday 24 September 2025 1:18 AM IST

വെള്ളറട: വെള്ളറട പഞ്ചായത്ത് ഭരണ സമിതിയുടെ തൊഴിലുറപ്പ് പദ്ധതിയിൽ അഴിമതി ആരോപിച്ച് സി.പി.എം വെള്ളറട പഞ്ചായത്ത് കമ്മിറ്റി 27ന് നടത്തുന് ഉപരോധത്തിനു മുന്നോടിയായുള്ള കാൽനട പ്രചാരണ ജാഥ ഇന്നലെ കാക്കതൂക്കിയിൽ നിന്നും തുടങ്ങി. 25 വരെ ജാഥ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ സന്ദർശനം നടത്തും.എസ്.പ്രദീപ് ജാഥ ക്യാപ്ടനും നേശമണി ജാഥ മാനേജരുമായുള്ള ജാഥ സി.പി.എം വെള്ളറട ഏരിയ കമ്മിറ്റി അംഗം ടി.എൽ.രാജ് ഉദ്ഘാടനം ചെയ്തു.