ഉദ്ഘാടനവും ലോഗോ പ്രകാശനവും

Tuesday 23 September 2025 8:41 PM IST

പള്ളിക്കുന്ന്: ഉദയംകുന്ന് റസിഡൻസ് അസോസിയേഷൻ ഉദ്ഘാടനം കെ.വി.സുമേഷ് എം.എൽ.എ നിർവ്വഹിച്ചു . ലോഗോ പ്രകാശനവും ഉപഹാര സമർപ്പണവും ഡെപ്യൂട്ടി മേയർ പി.ഇന്ദിര നിർവ്വഹിച്ചു . അസോസിയേഷൻ പ്രസിഡന്റ് കെ.അബ്ദുൾ റഹിമാൻ അദ്ധ്യക്ഷത വഹിച്ചു. ആർ.അനിൽ കുമാർ , എം.സി.സുരേഷ് , സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.സമീർ ധർമ്മടം ( എക്സൈസ് പ്രവന്റീവ് ഓഫീസർ ) ലഹരി വിരുദ്ധ കുടുംബ സംഗമ മോട്ടിവേഷൻ ക്ലാസ് എടുത്തു. എക്സൈസ് ഇൻസ്പെക്ടർ പ്രഭുനാഥ് ലഹരി വിരുദ്ധ നാടകം അവതരിപ്പിച്ചു.കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. സെക്രട്ടറി ജയശ്രീ ശശിധരൻ സ്വാഗതവും ട്രഷറർ ചന്ദ്രശേഖരൻ നന്ദിയും പറഞ്ഞു.