എൻജിനീയേഴ്‌സ് ഡേ ആഘോഷം
Tuesday 23 September 2025 8:47 PM IST
കാഞ്ഞങ്ങാട്:അസോസിയേഷൻ ഓഫ് എൻജിനീയേഴ്സ് കേരള സംസ്ഥാനതല എൻജിനീയേഴ്സ് ഡേ ആഘോഷം കാസർകോട് ജില്ലാ ഘടകത്തിന്റെ നേതൃത്വത്തിൽ പടന്നക്കാട് ബേക്കൽ ക്ളബ്ബിൽ നടന്നു. പി. ഡബ്ല്യൂ.ഡി, ഇറിഗേഷൻ, എൽ.എസ്.ജി.ഡി എന്നീ വിഭാഗം എൻജിനീയർമാർ പങ്കെടുത്തു. കേന്ദ്ര സർവ്വകലാശാല വൈസ് ചാൻസലർ ഡോ: സിദ്ദു.പി അൽഗൂർ മുഖ്യാതിഥിയായി. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പി.ബി.ബൈജു അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷൻ ജനറൽ സെക്രട്ടറി സിന.പി.രവീന്ദ്രൻ ,അസോസിയേഷൻ കാസർകോട് കമ്മിറ്റി തയ്യാറാക്കിയ സോവനീർ സി.ജെ. കൃഷ്ണനു നൽകി പ്രകാശനം ചെയ്തു. ഡോ.അനിൽ ജോസഫ് വിഷയം അവതരിപ്പിച്ചു. എഞ്ചിനീയറിംഗ് എൻട്രൻസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് വൈസ് ചാൻസലർ മെഡലുകൾ സമ്മാനിച്ചു. ചീഫ് എൻജിനീയർ (പിഡബ്ല്യുഡി)ദീപു.എസ്, സൂപ്രണ്ടിംഗ് എൻജിനീയർ എസ്.ഉഷാദേവി,കെ.ബിജോയി, കെ.രാജീവൻ. എന്നിവർ സംസാരിച്ചു