വാണിയ സമുദായ സംഗമം

Tuesday 23 September 2025 8:49 PM IST

മാഹി:ചൂണ്ടിക്കൊട്ട നാണിയമ്മ കൺവെൻഷൻ സെന്ററിൽ വാണിയ സമുദായ സംഗമം രമേഷ് പറമ്പത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു.വാണിയ സമുദായ സംഗമം സ്വാഗതസംഘം ചെയർമാൻ കെ.കെ.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.വാണിയ സമുദായ സമിതി കേരള സംസ്ഥാന പ്രസിഡന്റ് വി.സി നാരായണൻ മുഖ്യഭാഷണം നടത്തി.വാണിയ സമുദായ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് ചന്ദ്രൻ നാലപ്പാടം,വാണിയ സമുദായ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഷാജി കുന്നാവ്, വാണിയ സമുദായ സമിതി കൺവീനർ അഡ്വക്കേറ്റ് പി.പി.രാധാകൃഷ്ണൻ, നളിനി ചാത്തു,സംസാരിച്ചു.സമുദായത്തിലെ വിവിധ മേഖലകളിലെ വ്യക്തിത്വങ്ങളെ ചടങ്ങിൽ ആദരിച്ചു. സ്വാഗതസംഘം ജോയിന്റ് കൺവീനർ കെ.എം.രവീന്ദ്രൻ സ്വാഗതവും കെ.എം.പവിത്രൻ നന്ദിയും പറഞ്ഞു.