തപസ്യ കലാസാഹിത്യവേദി പഠനശിബിരം

Tuesday 23 September 2025 8:51 PM IST

മാവുങ്കാൽ: തപസ്യ കലാസാഹിത്യവേദി കാസർകോട് ജില്ല പഠന ശിബിരം സമാപിച്ചു. പ്രഗതിവിദ്യാ കേന്ദ്രത്തിൽ തപസ്യ സംസ്ഥാന വർക്കിംഗ് ചെയർമാൻ പ്രോഫ.പി.ജി.ഹരിദാസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ശ്രീനിധി.കെ.ഭട്ടിനെ പൊന്നാടയണിയിച്ച് ആദരിച്ചു.തപസ്യ ജില്ലാ അദ്ധ്യക്ഷൻ കെ.ബാലചന്ദ്രൻ പെരിയ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ടി.ദിനേശൻ സ്വാഗതവും എം.വി. അശോകൻ പുല്ലൂർ നന്ദിയും പറഞ്ഞു.പ്രതിനിധി സഭയിൽ ജില്ലാ ഉപാദ്ധ്യക്ഷൻ എ.വി.സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. കെ.കുഞ്ഞിക്കൃഷ്ണ പിഷാരടി സ്വാഗതവും വി.ജി.ശ്രീകുമാർ നന്ദിയും പറഞ്ഞു. സമാപന യോഗത്തിൽ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.ശ്രീഹർഷൻ , സംസ്ഥാന സെക്രട്ടറി ഇ.വി.ഹരി എന്നിവർ സംസാരിച്ചു. സംസ്ഥാന സമിതിയംഗം കെ.പവിത്രൻ സ്വാഗതവും ജില്ലാ സമിതിയംഗം ജയകുമാർ നെല്ലിത്തറ നന്ദിയും പറഞ്ഞു.