സ്വർണ്ണ മെഡൽ ജേതാക്കൾക്ക് സ്വീകരണം

Tuesday 23 September 2025 8:54 PM IST

ഇരിട്ടി: ആൾ ഇന്ത്യ തൽ സൈനിക് ക്യാമ്പിൽ സ്വർണ്ണ മെഡൽ നേടിയ ഇരിട്ടി മഹാത്മാഗാന്ധി കോളേജിലെ എൻ.സി സി കാഡറ്റുകളായ ഇ.കെ.കല്ല്യാണിക്കും പി.വി.അനുരഞ്ജിനും എം.ജി കോളേജിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. അഭിമാന നേട്ടം കൈവരിച്ച ഇരുവരേയും പുന്നാട് ടൗണിൽ നിന്ന് തുറന്ന വാഹനത്തിൽ എൻ.സി സി കാഡറ്റുകളും അദ്ധ്യാപകരും വിദ്യാർത്ഥികളും വാദ്യമേളങ്ങളുടേയും അകമ്പടിയോടു കൂടി കീഴൂർക്കുന്ന് വഴി എം.ജി കോളേജിൽ വച്ച് സ്വീകരിച്ചു. അനുമോദന യോഗം കോളേജ് മാനേജർ ചന്ദ്രൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പാൾ പ്രൊഫ.ഡോ.ആർ. സ്വരൂപ അദ്ധ്യക്ഷത വഹിച്ചു. എൻ.സി സി ഓഫീസർ സെബിൻ ജോർജജ്, കോളേജ് സൂപ്രണ്ട് എം.ജെ.മിനി ജോൺ ജേതാക്കളായ കല്ല്യാണി,അനുരഞ്ജ് എന്നിവർ സംസാരിച്ചു.