പൂട്ടിയിട്ടിരുന്ന വീടിന് നേരെ ആക്രമണം: ഒന്നാം പ്രതി അറസ്റ്റിൽ
മലയിൻകീഴ്: മുക്കംപാലമൂട് മൂങ്ങോട് ശൈലേഷിന്റെ പൂട്ടിയിട്ടിരുന്ന വീടിന്റെ(ഷീജാ നിവാസ്) ജനൽ ഗ്ലാസും വീടിന് മുന്നിൽ സ്ഥാപിച്ചിരുന്ന ബുദ്ധ പ്രതിമയും അടിച്ച് പൊട്ടിക്കുകയും, സി.സി ടിവി ക്യാമറയും ഇലക്ട്രിക് ഫ്യൂസും മോഷ്ടിക്കുകയും ചെയ്ത കേസിലെ ഒന്നാംപ്രതി അറസ്റ്റിൽ.വിളപ്പിൽ കരിവിലാഞ്ചി ബിപിൻ ഭവനിൽ ബി.ബിപിയാണ് (25, വിഷ്ണു) വിളപ്പിൽശാല പൊലീസിന്റെ പിടിയിലായത്.
ശൈലേഷിന്റെ വീട്ടിൽ മുൻപും മോഷണശ്രമം നടന്നതിന്,ബിപിന്റെ പേരിൽ പൊലീസിൽ പരാതി കൊടുത്തിരുന്നു.ഇതിന്റെ വിരോധത്തിലാണ് ഇപ്പോൾ വീടാക്രമിച്ച് മോഷ്ടിച്ചതെന്ന് പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി എസ്.എച്ച്.ഒ നിജാമിൻ പറഞ്ഞു.ഇക്കഴിഞ്ഞ ആഗസ്റ്റ് 24ന് പുലർച്ചെ 1.16നായിരുന്നു സംഭവം.അക്രമി സംഘത്തിലുണ്ടായിരുന്ന വിളപ്പിൽശാല കാവിൻപുറം ഗീതു ഭവനിൽ ആൽബിനെ (32) ആഗസ്റ്റ് 27ന് അറസ്റ്റ് ചെയ്തിരുന്നു.എസ്.എച്ച്.ഒ നിജാമിന്റെ നേതൃത്വത്തിൽ എസ്.സി.പി.ഒ അഖിൽ,സി.പി.ഒമാരായ ജിജിൻ,വിഷ്ണു,അക്ഷയ്,രഞ്ജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.തെളിവെടുപ്പിന് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.