ഐക്യദാർഢ്യ ചടങ്ങ്

Wednesday 24 September 2025 4:14 AM IST

തിരുവനന്തപുരം: അഖിലേന്ത്യാ സമാധാന ഐക്യദാർഢ്യ സമിതി (ഐപ്‌സോ) ജില്ലാ കൗൺസിലും നാഷണൽ കോളേജും സംയുക്തമായി സംഘടിപ്പിച്ച 'പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം' പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.ഐപ്‌സോ ജില്ലാ പ്രസിഡന്റ് അഡ്വ.ജി.സുഗുണൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന പ്രസീഡിയം അംഗം സി.പി. നാരായണൻ,സെക്രട്ടറി അഡ്വ.എം.എ.ഫ്രാൻസീസ്,കോളേജ് വൈസ് പ്രിൻസിപ്പൽ ജസ്റ്റിൻ ഡാനിയേൽ,ഐപ്‌സോ ദേശീയ കൗൺസിൽ അംഗം കെ.ദേവകി,സംസ്ഥാന കൗൺസിൽ അംഗം പ്രസീദ് പേയാട്,ജില്ലാ കൗൺസിൽ അംഗങ്ങളായ സിന്ധു.പി.എസ്,സതീശൻ,ബൈജു തുടങ്ങിയവർ പങ്കെടുത്തു.