ഡി.വൈ.എഫ്.ഐ യൂത്ത് ബ്രിഗേഡ്
Wednesday 24 September 2025 3:21 AM IST
തിരുവനന്തപുരം: അമീബിക് മസ്‌തിഷ്‌ക ജ്വരം റിപ്പോർട്ട് ചെയ്‌ത സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനം സംഘടിപ്പിച്ച് ഡി.വൈ.എഫ്.ഐ യൂത്ത് ബ്രിഗേഡ്. പൊതുജലാശയങ്ങൾ,കിണറുകൾ,കുളങ്ങൾ എന്നിവ വൃത്തിയാക്കി ക്ലോറിനേഷൻ നടത്തി.
വർക്കല ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച ശുചീകരണ പരിപാടി ജില്ലാ സെക്രട്ടറി ഡോ.ഷിജൂഖാനും കോവളം ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച പരിപാടി ജില്ലാ പ്രസിഡന്റ് വി.അനൂപും നെടുമങ്ങാട് നടന്ന ശുചീകരണ പരിപാടി സംസ്ഥാന കമ്മിറ്റി അംഗം എൽ.എസ്.ലിജുവും ഉദ്ഘാടനം ചെയ്തു.