കോൺഫറൻസ് സമാപിച്ചു

Wednesday 24 September 2025 4:21 AM IST

തിരുവനന്തപുരം: മാർ ബസേലിയസ് കോളേജ് ഒഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ (എം.ബി.സി.ഇ.ടി)​മോഡൽ യുണൈറ്റഡ് നേഷൻസ് (എം.യു.എൻ) കോൺഫറൻസ് സമാപിച്ചു. മാദ്ധ്യമപ്രവർത്തകനും രാജ്യസഭാ എം.പി.യുമായ ഡോ.ജോൺ ബ്രിട്ടാസ് ഉദ്ഘാടനം ചെയ്തു. യു.എന്നിന്റെ മാതൃകയിൽ സംഘടിപ്പിച്ച കോൺഫറൻസ് നയതന്ത്രം,സംവാദം,പ്രശ്നപരിഹാരം എന്നിവയിൽ ഏർപ്പെടാൻ യുവ പ്രതിനിധികൾക്ക് വേദിയായി. കോളേജ് ഡയറക്ടർ റവ.ഫാ.ജോൺ വർഗീസ്,പ്രിൻസിപ്പൽ ഡോ.വിശ്വനാഥ് റാവു എന്നിവർ പങ്കെടുത്തു.