സമര പ്രചാരണ വിളംബര ജാഥ

Wednesday 24 September 2025 1:23 AM IST

തിരുവനന്തപുരം: കേരള കോ ഓപ്പറേറ്റീവ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ 30ന് നടത്തുന്ന നിയമസഭാ മാർച്ചിന്റെ പ്രചരണാർത്ഥം തിരുവനന്തപുരം താലൂക്ക് കമ്മിറ്റി സംഘടിപ്പിച്ച സമരപ്രചാരണ വിളംബര ജാഥ വഴുതക്കാട് നിന്നാരംഭിച്ച് സഹകരണപെൻഷൻ ബോർഡിനു മുൻപിൽ സമാപിച്ചു.പ്രചാരണജാഥ സംസ്ഥാന സെക്രട്ടറി എസ്.ഉമാചന്ദ്രബാബു ഉദ്ഘാടനം ചെയ്തു.താലൂക്ക് പ്രസിഡന്റ് ഡി.ജയകുമാറിന്റെ അദ്ധ്യക്ഷതയിൽ എസ്.രത്നമണി,വി.ഗിരീശൻ, ബി.രവീന്ദ്രൻ നായർ,പി.എസ് അനിൽകുമാർ, എൻ.പങ്കജാക്ഷൻ,എ.അബ്ദുൽസലാം, കെ.വിജയകുമാരൻ നായർ, ജില്ലാകമ്മിറ്റിയംഗം വി.എം.അനിൽകുമാർ, താലൂക്ക് ട്രഷറർ ഗോപാലകൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു.