അലിയാർ കുഞ്ഞ്
Tuesday 23 September 2025 11:48 PM IST
ചവറ: പ്രവാസി വ്യവസായിയും സൗദി ഫൈബർ ഫാക്ടറി സി.ഇ.ഒയുമായ കൽക്കുളങ്ങര ഹാരീസിന്റെ പിതാവ് അലിയാർ കുഞ്ഞ് (81) നിര്യാതനായി. ആർ.എസ്.പി തേവലക്കര സൗത്ത് ലോക്കൽ കമ്മിറ്റി അംഗം, മുൻമന്ത്രി ബേബി ജോണിന്റെ പേഴ്സണൽ സ്റ്റാഫ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ മെഹർബ ബീഗം. മറ്റ് മക്കൾ: ആശ ബീഗം (അക്കൗണ്ടന്റ്, തെക്കുംഭാഗം ഗ്രാമപഞ്ചായത്ത്) ഹസീന ബീഗം (സർവേ ഡയറക്ടറേറ്റ്, തിരുവനന്തപുരം). മരുമക്കൾ: ഷാനവാസ് (സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച്, ആലപ്പുഴ), സജീദ ഹാരിസ് (എം.ഡി, ഫൈബ്രോ മാക്സ് മാനുഫാക്ചറിംഗ് കമ്പനി, സൗദി അറേബ്യ), സഹീർ (പൊതു വിദ്യാഭ്യാസം, സെക്രട്ടേറിയറ്റ്).