അഴീക്കോടൻ രക്തസാക്ഷിദിനം, ചുവപ്പണിഞ്ഞ്
റെഡ് വാളണ്ടിയർ മാർച്ചിലും പ്രകടനത്തിലും ആയിരങ്ങൾ
തൃശൂർ: അഴീക്കോടൻ രക്തസാക്ഷി ദിനത്തിൽ സി.പി.എമ്മിന്റെ ശക്തി തെളിയിച്ച് റെഡ് വാളണ്ടിയർ മാർച്ച്. വടക്കെ സ്റ്റാൻഡ്, ശക്തൻ സ്റ്റാൻഡ് എന്നിവിടങ്ങളിൽ നിന്ന് ആരംഭിച്ച പ്രകടനങ്ങളിൽ 17 ഏരിയ കമ്മിറ്റികളിൽ നിന്ന് ആയിരങ്ങൾ പങ്കെടുത്തു. തുടർന്ന് നടന്ന പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ.വി.അബ്ദുൾ ഖാദർ അദ്ധ്യക്ഷനായി. പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ, സെക്രട്ടേറിയറ്റംഗം പി.കെ. ബിജു, മന്ത്രി ആർ.ബിന്ദു, എം.എം.വർഗീസ്, നേതാക്കളായ എം.കെ. കണ്ണൻ, എൻ.ആർ.ബാലൻ, എ.സി. മൊയ്തീൻ, സേവ്യർ ചിറ്റിലപ്പിള്ളി, കെ.കെ. രാമചന്ദ്രൻ, എൻ.കെ. അക്ബർ, പി.കെ. ഷാജൻ, യു.പി. ജോസഫ്, പി.കെ.ഷാജൻ എന്നിവർ പങ്കെടുത്തു. പൊതുസമ്മേളനത്തിന് മുന്നോടിയായി നടന്ന റെഡ് വാളണ്ടിയർ മാർച്ചിൽ സംസ്ഥാന സെക്രട്ടറി അഭിവാദ്യം സ്വീകരിച്ചു. അഴീക്കോടൻ രാഘവൻ കുത്തേറ്റ് വീണ ചെട്ടിയങ്ങാടിയിലെ രക്തസാക്ഷിത്വ മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ പരിപാടിയും നടന്നു. ജില്ലാ കമ്മിറ്റി ഓഫീസിൽ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പതാക ഉയർത്തി. ഏരിയ, ലോക്കൽ, ബ്രാഞ്ച് കമ്മിറ്റി പതാക ഉയർത്തലും വിളംബരവും നടന്നു.