അനുശോചനം രേഖപെടുത്തി

Wednesday 24 September 2025 12:15 AM IST

തൃശൂർ: അന്തരിച്ച മുൻ ആർച്ച്ബിഷപ് മാർ ജേക്കബ് തൂങ്കുഴിക്ക് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തൃശൂർ ബിഷപ്‌സ് ഹൗസിലെത്തി അനുശോചനം രേഖപെടുത്തി. തൂങ്കുഴിയുടെ ഛായാചിത്രത്തിന് മുന്നിൽ പൂക്കൾ അർപ്പിച്ചു. ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റംഗം പി.കെ. ബിജു, ജില്ലാ സെക്രട്ടറി കെ.വി അബ്ദുൾ ഖാദർ, തൃശൂർ ഏരിയ സെക്രട്ടറി അനൂപ് ഡേവിസ് കാട എന്നിവരും ഒപ്പമുണ്ടായിരുന്നു. സംസ്‌കാര ചടങ്ങുകൾ നല്ല രീതിയിൽ നടത്താനായി സർക്കാരിന്റെ പിന്തുണ ലഭിച്ചുവെന്നും അതിൽ നന്ദിയുണ്ടെന്നും ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു.