അഡ്വ.എ.ഡി.ബെന്നിക്ക് കർമ്മശ്രേഷ്ഠ പുരസ്‌കാരം

Wednesday 24 September 2025 12:17 AM IST

തൃശൂർ: വ്യത്യസ്ത മേഖലകളിലെ പ്രവർത്തന മികവിന് അഡ്വ.എ.ഡി. ബെന്നിക്ക് കർമ്മശ്രേഷ്ഠ പുരസ്‌കാരം. കോൺഫെഡറേഷൻ ഒഫ് കൺസ്യൂമർ പ്രൊട്ടക്ഷൻ വെൽഫെയർ അസോസിയേഷൻ എറണാകുളം അദ്ധ്യാപക ഭവനിൽ സംഘടിപ്പിച്ച ഉപഭോക്തൃ കുടുംബ സംഗമത്തിൽ ടി.ജെ.വിനോദ് എം.എൽ.എ പുരസ്‌കാരം സമർപ്പിച്ചു. ഉപഭോക്തൃ കേസുകൾ നടത്തി റെക്കോർഡിട്ട അഡ്വ.ബെന്നി ഉപഭോക്തൃ വിദ്യാഭ്യാസരംഗത്തും സജീവമാണ്. കിഡ്നി ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ സ്ഥാപക സെക്രട്ടറിയും ഡയറക്ടറുമായ ബെന്നി സാംസ്‌കാരികരംഗത്തും നിറ സാന്നിദ്ധ്യമാണ്. സ്‌പോർട്‌സ് ലേഖനങ്ങളും വ്യത്യസ്ത വിഷയങ്ങളെ ആസ്പദമാക്കി ആയിരത്തിലധികം വീഡിയോകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പത്മവ്യൂഹം ഭേദിച്ച് എന്ന അഡ്വ.എ.ഡി.ബെന്നിയുടെ ജീവചരിത്രഗ്രന്ഥം പ്രശസ്തമാണ്. സംഘടനാ പ്രസിഡന്റ് അനു സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ഷീബ, അഡ്വ.പി.എ.പൗരൻ ,വിൽസൻ പണ്ടാരവളപ്പിൽ,കെ.സി.കാർത്തികേയൻ, എലിസബത്ത് ജോർജ്,എൻ.എസ്. സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു.