പുനരധിവാസം ഒരുക്കണം

Wednesday 24 September 2025 12:17 AM IST

തൃശൂർ: അതിരപ്പിള്ളി തുമ്പൂർമൂഴിയിൽ ചായക്കട നടത്തിവന്ന പറോക്കാരൻ ജോൺസനെ 2019 നവംബർ 22ന് കുടിയിറക്കിയ കേസിൽ കോടതിയലക്ഷ്യ നടപടി സർക്കാർ മിഥ്യാഭിമാനം വെടിഞ്ഞ് പുനരധിവാസത്തിന് സൗകര്യം ഒരുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കേന്ദ്രം സെക്രട്ടറി ജോയ് കൈതാരത്ത്. കോടതിയലക്ഷ്യ കേസ് പരിഗണിക്കുന്ന ഒക്ടോബർ 14ന് ചാലക്കുടി ഡി.എഫ്.ഒ: ജിസ എബ്രഹാം, ഡെപ്യൂട്ടി റെയ്ഞ്ചർ രഞ്ജിത് കുമാർ എന്നിവർ നേരിട്ട് ഹാജരാകേണ്ടതുണ്ട്. അഭിഭാഷകരെ സർക്കാർ നിയോഗിച്ചതിന്റെ പകുതി പണം കൊണ്ട് വിധി നടപ്പാക്കാമായിരുന്നു. എന്നാൽ സർക്കാരിന് ധനനഷ്ടവും മാനഹാനിയും സൃഷ്ടിക്കുകയാണ്. വാർത്താ സമ്മേളനത്തിൽ സംസ്ഥാന മനുഷ്യാവകാശ കേന്ദ്രം പ്രവർത്തകരായ കെ.വി. ജോസഫ്, വി.കെ. കാസിം, കുടിയിറക്കപ്പെട്ട ജോൺസൻ പറോക്കാരൻ, ജോൺസന്റെ ഭാര്യ റുബീന എന്നിവരും പങ്കെടുത്തു.