'വൈവിദ്ധ് ' 26,27 തീയതികളിൽ
Wednesday 24 September 2025 12:18 AM IST
തൃശൂർ: ടെക്നോളജിയുടെ പുത്തൻ കണ്ടെത്തലുകൾ കാണാനും ആശയവിനിമയം നടത്താനും സാങ്കേതിക വിസ്മയം 'വൈവിദ്ധ് 2025' തലക്കോട്ടുകര വിദ്യ എൻജിനീയറിംഗ് കോളേജിൽ 26,27 തീയതികളിൽ നടക്കും. ഡിപ്ലോമ, ബി.ടെക്, എം.ടെക്, എം.സിഎ വിദ്യാർത്ഥികൾക്കായി ആകർഷക സമ്മാനങ്ങളുമായി പ്രോജക്ട് എക്സ്പോ ആവിഷ്ക്കാറും നടക്കും. 'ഫ്ളെക്സ് ഫോറം', 'നവയുവ' പ്രോജക്ട് എക്സ്പോ എന്നിവയും മുഖ്യ ആകർഷണങ്ങളാകും. കാർ, ബൈക്ക് പ്രേമികൾക്കായി 'അഗ്നിചക്ര' പ്രദർശിപ്പിക്കും. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സിന്റെ 'കെരനോസ് ' എംസിഎയുടെ 'അദ്വൈത' എന്നിവയും നടക്കും. കോളേജ് പ്രിൻസിപ്പൽ ഡോ.സി. സുനിത നേതൃത്വം വഹിക്കും. സാംസ്കാരിക പരിപാടികൾ 27 നു നടക്കുമെന്ന് എൽ.അനിത, ടി.പി. നവീൻ , എം.എസ് സുരഭി, ആദിത്യൻ , ജിസ്നി ,നിരഞ്ജൻ, അഭിജിത് എന്നിവർ അറിയിച്ചു.