എക്‌സൈസ് കലാമേള സമാപിച്ചു
Wednesday 24 September 2025 12:19 AM IST
തൃശൂർ: എക്‌സൈസ് ജില്ലാ കലാമേള സമാപിച്ചു. എക്‌സൈസ് അക്കാഡമി ഡയറക്ടർ വി.റോബർട്ട് കലാമേള ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ വി. സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർമാരായ എ.ടി ജോബി, എ.ആർ. നിഗീഷ്, സി.ഐമാരായ എസ്. പ്രമോദ്, ബാലസുബ്രഹ്മണ്യൻ,ഇൻസ്‌പെക്ടർമാരായ നീനു മാത്യു, എം.ജി. അനൂപ് കുമാർ, ഒ.ജെ.രാജീവ്, എൻ.എൻ. ജയേഷ് എന്നിവർ സംസാരിച്ചു. ബെന്നി സെബാസ്റ്റ്യൻ, പി.എം. പ്രവീൺ,കെ.ബി സുനിൽ, കെ.കെ. സുധീർ, പ്രദീപ്, എ.ബി. പ്രസാദ്, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ എ.പി. പ്രവീൺ, കെ.എം. വിനോദ്, എം.ആർ. രാധാകൃഷ്ണൻ, എം.ബി. വത്സരാജ്, പി.വി. ബെന്നി, അജയകുമാർ എന്നിവർ നേതൃത്വം നൽകി. സോണൽ കലാ മേള 29 നു തൃശൂരിൽ നടക്കും.