ആളില്ലാത്ത വീട്ടിൽ മോഷണം
Wednesday 24 September 2025 1:23 AM IST
പനവൂർ:പകൽ സമയത്ത് ആളില്ലാത്ത വീട്ടിൽ മോഷണം.അജയപുരം റാണി ഭവനിൽ രുഗ്മിണിയമ്മ (71) യുടെ വീട്ടിൽ നിന്ന് 2700 രൂപ നഷ്ടപ്പെട്ടു. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം.വീട്ടിലെ അലമാരകൾ തുറന്ന നിലയിലാണ്.ഇതിൽ ഒരു അലമാരയിൽ ആണ് പണം ഉണ്ടായിരുന്നത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.