കീനു റീവ്സ് വിവാഹിതനായി

Wednesday 24 September 2025 1:52 AM IST

ന്യൂയോർക്ക്: ‘ജോൺ വിക്’ താരം കീനു റീവ്സ് വിവാഹിതനായി.ദീര്‍ഘകാലപങ്കാളി അലക്‌സാന്‍ഡ്ര ഗ്രാന്റാണ് വധു.അടുത്ത ബന്ധുക്കളും കുടുംബാംഗങ്ങളും മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം.അതേസമയം വിവാഹത്തെക്കുറിച്ച് ഇരുവരും ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല.

61കാരനായ കീനു റീവ്സും 52 കാരിയായ അലക്സാൻഡ്ര ഗ്രാന്റും 2009-ലാണ് ആദ്യമായി പരിചയപ്പെട്ടത്. 2019-ലാണ് ഇരുവരും ബന്ധം പരസ്യമാക്കിയത്.എഴുത്തുകാരിയും വിഷ്വൽ ആർട്ടിസ്റ്റുമാണ് അലക്സാൻഡ്ര ഗ്രാന്റ്.

1999ൽ ജെന്നിഫർ സൈമുമായി പ്രണയത്തിലായിരുന്നു റീവ്സ്. ഈ കാലത്താണ് ഇരുവർക്കും ഗർഭാവസ്ഥയിൽ തങ്ങളുടെ കുഞ്ഞിനെ നഷ്ടമായി. രണ്ട് വർഷത്തിന് ശേഷം, 28-ാം വയസ്സിൽ ജെന്നിഫർ സൈം ഒരു കാർ അപകടത്തിൽ മരണപ്പെട്ടു. റീവ്സിന്റെ ജീവിതത്തിലേക്ക് വീണ്ടും ആശ്വാസവും സമാധാനവും തിരികെ കൊണ്ടുവന്നത് അലക്സാൻഡ്ര ആണെന്ന് റീവ്സിന്റെ സുഹൃത്തുക്കൾ പ്രതികരിച്ചിരുന്നു.