യുഎൻ പൊതുസഭ ചേരുംമുൻപേ ഗാസയിൽ പുതിയ ഒഴിപ്പിക്കൽ
Wednesday 24 September 2025 1:53 AM IST
ജറുസലേം: ഇസ്രയേൽ-പലസ്തീൻ പ്രശ്നം പരിഹരിക്കുന്നതിനുള്ള ദ്വിരാഷ്ട്ര പരിഹാരം സജീവമാക്കുന്നതിനായി യുഎൻ പൊതുസഭ ചേരുന്നതിന് മണിക്കൂറുകൾക്കുമുൻപ് ഗാസ സിറ്റിയിൽ ഒഴിപ്പിക്കൽ നടപടികൾ ആരംഭിച്ച് ഇസ്രയേൽ സൈന്യം.ഫ്രാൻസ് ഉൾപ്പെടെ പത്തോളം പാശ്ചാത്യരാജ്യങ്ങൾ പൊതുസഭയിൽ പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കാനൊരുങ്ങുന്നതിനിടെയാണിത്. ലക്ഷക്കണക്കിന് ആളുകളാണ് ഗാസയിൽ ദുരിതം അനുഭവിക്കുന്നത്.പ്രധാന ആശുപത്രികളിൽ നിന്ന് ഒഴിയണമെന്ന് ഇസ്രയേൽസൈന്യം ഉത്തരവിട്ടു.മുന്നൂറോളം പേരാണ് ആശുപത്രിയിലുള്ളത്.ഹമാസുകാരെ പൂർണമായും ഉന്മൂലനംചെയ്യുകയെന്ന ലക്ഷ്യത്തോടെ ഈ മാസം പതിനാറിനാണ് ഇസ്രയേൽ കരയാക്രമണം തുടങ്ങിയത്.