തോറ്റാൽ പരസ്യമായി മൊട്ടയടിക്കും, വെല്ലുവിളിയുമായി യു.ഡി.എഫ് പ്രവർത്തകൻ, ഫലം വന്നപ്പോൾ സംഭവിച്ചത്, വീഡിയോ

Friday 27 September 2019 11:25 PM IST

പാലാ: എക്സിറ്റ്പോളുകളെയെല്ലാം തള്ളി ഞെട്ടിക്കുന്ന വിജയമാണ് മാണി സി. കാപ്പൻ പാലായിൽ നേടിയത്. യു.ഡി.എഫ് നേതാക്കളും പ്രവർത്തകരും ഒരിക്കലും പ്രതീക്ഷിക്കാതെയാണ് കാപ്പൻ നിയമസഭയിലേക്ക് ജയിച്ചുകയറിയത്. അതേസമയം അമിതമായ ആത്മവിശ്വാസത്തെ തുടർന്ന് മൊട്ടയടിക്കേണ്ടി വന്ന യു.ഡി.എഫ് പ്രവർത്തകന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്.

തിരഞ്ഞെടുപ്പിൽ ജോസ് ടോം ജയിക്കുമെന്നാണ് യു.ഡി.എഫുകാരൻ പറയുന്നത്. അഥവാ തോറ്റാൽ താൻ പരസ്യമായി മൊട്ടയടിക്കുമെന്നും അയാൾ ബെറ്റ് വയ്ക്കുന്നു. മാണി സി കാപ്പൻ തോറ്റാൽ മൊട്ടയടിക്കുമെന്ന് എൽ.ഡി.എഫ് പ്രവർത്തകൻ ബിനോയും പറഞ്ഞു. ഇതിന് സാക്ഷികളെയും നിയോഗിച്ചു. എന്നാൽ ഫലം പുറത്ത് വന്നപ്പോൾ യു.ഡി.എഫ് പ്രവർത്തകനാണ് പണി കിട്ടിയത്. റിസൽറ്റ് വന്നതിന് പിന്നാലെ യു.ഡി.എഫ് പ്രവർത്തകന്‍ പരസ്യമായി മൊട്ടയടിക്കുന്നതിന് പകരം ബാർബർ ഷാപ്പിലെത്തി മൊട്ടയടിക്കുന്നതും വീഡിയോയിലുണ്ട്.

2943 വോട്ടുകളുടെ ഭൂരിപക്ഷമാണ് മാണി സി.കാപ്പൻ നേടിയത്. 54137 വോട്ടുകൾ മാണി സി.കാപ്പന്‍ നേടിയപ്പോൾ 51194 വോട്ടുകളെ ടോം ജോസിന് നേടാനായുള്ളൂ. ബി.ജെ.പി സ്ഥാനാത്ഥി എൻ.ഹരിക്ക് 18044 വോട്ടുൾ മാത്രമാണ് ലഭിച്ചത്. യു.ഡി.എഫ് കോട്ടകൾ തകർത്ത് മികച്ച മുന്നേറ്റമാണ് മാണി സി.കാപ്പൻ നടത്തിയത്. യു.ഡി.എഫ് സ്ഥാനാർഥി ജോസ് ടോം പുലിക്കുന്നേലിന് ആയിരുന്നു സർവേകളിൽ മുൻതൂക്കം.