സ്‌കൂളിലേക്ക് കൊണ്ടുപോകുംവഴി ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചു; കോഴിക്കോട്ട് ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
Wednesday 24 September 2025 2:25 PM IST
കോഴിക്കോട്: ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ സ്‌കൂളിലേക്ക് കൊണ്ടുപോകുന്ന വഴി പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. കോഴിക്കോടാണ് സംഭവം. വളയനാട് സ്വദേശി ഹരിദാസനെയാണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്‌തത്.
പതിവുപോലെ ഹരിദാസന്റെ ഓട്ടോയിൽ പെൺകുട്ടി സ്‌കൂളിലേക്ക് പോവുകയായിരുന്നു. ഇതിനിടെ വഴിയിൽ വച്ചാണ് ഇയാൾ പീഡിപ്പിച്ചത്. മറ്റൊരു കുട്ടിയുടെ രക്ഷിതാവ് ഓട്ടോ ഡ്രൈവറുടെ മൊബൈൽ ഫോണിലേക്ക് വിളിച്ചപ്പോൾ അബദ്ധത്തിൽ കോൾ അറ്റന്റ് ചെയ്‌തതാണ് സംഭവത്തിൽ വഴിത്തിരിവായത്.
പെൺകുട്ടി കരയുന്ന ശബ്‌ദം കേട്ട രക്ഷിതാവ് വിവരം സ്‌കൂൾ അധികൃതരെ അറിയിച്ചു. ഇക്കാര്യം ഉടൻതന്നെ സ്‌കൂൾ അധികൃതർ പൊലീസിൽ അറിയിച്ചു. പിന്നാലെ ഹരിദാസനെ പിടികൂടി ചോദ്യം ചെയ്‌തപ്പോഴാണ് പെൺകുട്ടിയെ പീഡിപ്പിച്ച വിവരം ഇയാൾ പൊലീസിനോട് പറഞ്ഞത്.